മാനാഞ്ചിറയിൽ മിയാവാക്കി മാതൃകയിൽ സൂക്ഷ്മ വനം സ്ഥാപിക്കുന്നതിന് അനുമതി

post

കോഴിക്കോട് മാനാഞ്ചിറയിൽ മിയാവാക്കി മാതൃകയിൽ സൂക്ഷ്മ വനം സ്ഥാപിക്കുന്നതിന് ദർശനം സാംസ്കാരിക വേദിക്ക് നഗരസഭാ കൗൺസിൽ അനുമതി നൽകിയതായി കോഴിക്കോട് മേയർ ഡോ. എം.ബീന ഫിലിപ്പ് അറിയിച്ചു. മാനാഞ്ചിറ മൈതാനത്തിന്റെ ഫൗണ്ടന് സമീപത്തുള്ള ഒരു സെന്റ് സ്ഥലത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലും പാർക്കിന്റെ സൗന്ദര്യത്തിന് കോട്ടം തട്ടാത്ത വിധത്തിലും ദർശനം സാംസ്കാരിക വേദിക്ക് സൂക്ഷ്മവനം പരിപാലിക്കാമെന്നും മേയർ പറഞ്ഞു.

അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മേയർ നിർവഹിച്ചു.  2022ലെ വനമിത്ര പുരസ്കാരം ചെലവൂർ കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി കരസ്തമാക്കി. മാത്തോട്ടം വനശ്രീ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ കാവുകൾക്കുള്ള ധനസഹായ വിതരണവും നടന്നു.