കൊയിലാണ്ടി നഗരസഭയിൽ ജൈവവേലി പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി നഗരസഭയിൽ കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരരക്ഷാ വാരാചരണത്തിന്റെ ഭാഗമായി സൗജന്യ പയർ വിത്ത് വിതരണവും ശീമക്കൊന്ന ഉപയോഗിച്ചുള്ള ജൈവവേലി പദ്ധതിയും ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു.
തെങ്ങുകൾക്ക് പച്ചിലവളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശീമക്കൊന്ന കമ്പ് വിതരണം ചെയ്യുന്നത്. തിരഞ്ഞെടുത്ത കേര കർഷകർക്കാണ് പയർവിത്തും ശീമക്കൊന്ന കമ്പും വിതരണം ചെയ്യുന്നത്.