അനര്‍ഹ റേഷന്‍കാര്‍ഡ് തിരിച്ചു നല്‍കണം

post

കോഴിക്കോട്: കൊയിലാണ്ടി താലൂക്കില്‍ അനധികൃതമായി മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ഉപയോഗിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖല ജീവനക്കാര്‍, അധ്യാപകര്‍, കൂടാതെ 1,000 അടി വിസ്തീര്‍ണ്ണമുള്ള വീട്, നാലുചക്രവാഹനം സ്വന്തമായുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, ആദായ നികുതി ഒടുക്കുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ നവംബര്‍ 30 നകം കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസില്‍ തിരിച്ചേല്‍പ്പിച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റണം. 

റേഷന്‍കാര്‍ഡില്‍ യഥാര്‍ത്ഥ ജോലി, വരുമാനം എന്നിവ കാണിക്കാതെയും നിലവില്‍ താമസിക്കുന്ന വീട്ടിലെ കാര്‍ഡില്‍ പേര്‍ ഉള്‍പ്പെടുത്താതെയും, റോസ്, നീല കാര്‍ഡുകളുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നത് കുറ്റകരമാണ്. അനധികൃത കാര്‍ഡുകള്‍ ഈ മാസം 30 നകം സപ്ലൈ ഓഫീസില്‍ ഹാജരാക്കിയാല്‍ അനര്‍ഹമായി വാങ്ങിയ റേഷന്‍ സാധനങ്ങളും കമ്പോള വില മാത്രം ഈടാക്കി കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി നല്‍കും. പിന്നീട് കുറ്റം കണ്ടെത്തുകയാണെങ്കില്‍ പിഴ, കമ്പോള വില എന്നിവ ഈടാക്കുന്നതോടൊപ്പം ഇവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.