മലബാർ ക്രാഫ്റ്റ് മേളക്ക് തുടക്കമായി
 
                                                
ഒക്ടോബർ 16 വരെ തുടരും
വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ ക്രാഫ്റ്റ് മേളക്ക് കോഴിക്കോട് സ്വപ്നനഗരിയിൽ തുടക്കമായി. കേരളം ഉൾപ്പെടെ 30 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധർ മേളയിൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢിയും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോറും മേള സന്ദർശിച്ചു. മേള ഒക്ടോബർ 16 വരെ തുടരും.
പരമ്പരാഗത കരകൗശല കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം. 285 യൂണിറ്റുകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബാംബൂ മിഷൻ, സർഗാലയ, ഹാൻഡ്ലൂം തുടങ്ങി 80 യൂണിറ്റുകളാണ് കേരളത്തിൽ നിന്നുള്ളത്.
മരത്തടിയിൽ നിർമ്മിച്ച കളിപ്പാട്ടങ്ങൾ, തുണി ഉൽപ്പന്നങ്ങൾ, ബാഗുകൾ, പെയിന്റിംഗുകൾ, ഉണങ്ങിയ പുഷ്പങ്ങൾ, മുത്ത് ഡിസൈനുകൾ, തുടങ്ങിയവയെല്ലാം മേളയിൽ ലഭ്യമാകും. ഫുഡ് കോർട്ടുകൾ, പരമ്പരാഗത സാംസ്കാരിക പരിപാടികൾ തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.










