കൊറോണ: പുതുതായി ഒരാള്‍ കൂടി നിരീക്ഷണത്തില്‍
കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി ഒരാള്‍ കൂടി നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇയാളുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. നി നാലുപേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ആകെ 407 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ആശുപത്രികളില്‍ ആരും നിരീക്ഷണത്തില്‍ ഇല്ല.
ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 32 ഫലങ്ങളും നെഗറ്റീവ് ആണ്. കൊറോണ സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്നു വരുന്നു.










