സൗരപദ്ധതിയില്‍ അംഗമാകുന്നതിന് സ്‌പോട്ട് രജിസ്‌ട്രേഷന്‍

post

കോഴിക്കോട്: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗരപദ്ധതിയില്‍ അംഗമാകുന്നതിന് ജൂണ്‍ 29, 30, ജൂലൈ ഒന്ന്, രണ്ട് തിയ്യതികളിലായി സ്‌പോട്ട് മജിസ്‌ട്രേഷന്‍ നടത്തുന്നു.


ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുവാന്‍ 200 മെഗാവാട്ടാണ് കേന്ദ്ര പുനരുപയോഗ ഊര്‍ജമന്ത്രാലയം കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഇതില്‍ സാങ്കേതികമായി 150 മെഗാവാട്ട് ശേഷിയുള്ള നിലയങ്ങള്‍ മാത്രമാണ് സ്ഥാപിക്കുവാന്‍ കഴിയുന്നത്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി ബാക്കി അപേക്ഷകരെ കൂടെ കണ്ടെത്തുകയാണ് ലക്ഷ്യം.


കണ്‍സ്യൂമര്‍ നമ്പറുമായി ഉപഭോക്താവിന് സൗകര്യപ്രദമായ ഏത് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെത്തിയും സീനിയര്‍ സൂപ്രണ്ടിനെ സമീപിച്ച് സൗര പോര്‍ട്ടലില്‍ (ekiran.kseb.in) രജിസ്‌ട്രേഷന്‍ നടത്താനാകും.