സാമൂഹ്യ മുന്നേറ്റത്തില്‍ യുവാക്കള്‍ പങ്കാളികളാകണം
 
                                                കോഴിക്കോട്: മാറിയ കാലഘട്ടത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സാമൂഹ്യ മുന്നേറ്റത്തില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് എം. കെ. രാഘവന്‍ എം.പി. അഭിപ്രായപ്പെട്ടു. ഗ്രാമീണ മേഖലയില്‍ വികസന രംഗത്തും, ക്ഷേമ രംഗത്തും യുവാക്കളുടെ കൂട്ടായ്മകള്‍ വലിയ സംഭാവനകള്‍ ചെയ്യാന്‍ കഴിയും. കലാസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ വളര്‍ത്തിയെടുക്കാന്‍ നെഹ്‌റു യുവകേന്ദ്രം
ചെയ്യുന്ന ശ്രമങ്ങള്‍ മഹത്തരമാണെന്ന് എം. കെ. രാഘവന്‍ എം.പി. അഭിപ്രായപ്പട്ടു. നെഹ്‌റു കേന്ദ്ര കോഴിക്കോട് ഈസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റലില്‍ സംഘടിപ്പിച്ച ത്രിദിന നേത്യത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളന ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.പി.
നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് കോ ഓര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സി. അനൂപ്, സുന്ദരന്‍ എ. പ്രണവം, എം. മോഹനദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. പി. ജയപ്രകാശന്‍ സ്വാഗതവും, എസ്. സുധീഷ് നന്ദിയും പറഞ്ഞു.










