കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നാല് സെക്യൂരിറ്റി ജീവനക്കാരെ കൂടി നിയമിച്ചു

post

ആശുപത്രി വികസന സമിതി യോഗം ചേര്‍ന്നു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതുതായി നാല് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.  ഒഴിവുള്ള മറ്റ് തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

ജില്ലാ കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായി. ആശുപത്രിയിലെ നിലവിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. ആശുപത്രി വികസന സമിതിയുടെ 2021 നവംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള വരവ്, ചെലവ് കണക്കുകള്‍ സൂപ്രണ്ട് ഡോ. കെ.സി. രമേശന്‍ അവതരിപ്പിച്ചു. ആശുപത്രിയിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.