അകത്തേത്തറ സബ്‌സെന്റര്‍ ഉദ്ഘാടനം ഇന്ന്

post

പാലക്കാട് : അകത്തേത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ സംരക്ഷണ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ  ഭാഗമായി പൂര്‍ത്തീകരിച്ച പുതിയ സെന്റര്‍ ഉദ്ഘാടനം ഇന്ന്(ജനുവരി 13) രാവിലെ 11 ന് വി. എസ്. അച്യുതാനന്ദന്‍ എം.എല്‍.എ. നിര്‍വഹിക്കും. അകത്തേത്തറ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ അനന്തകൃഷ്ണന്‍ അധ്യക്ഷയാവുന്ന പരിപാടിയില്‍മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് മുഖ്യാതിഥിയാകും.

വി.എസ്. അച്യുതാനന്ദന്‍ എം.എല്‍.എ യുടെ ആസ്തിവികസന നിധിയില്‍നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിനായി സബ്‌സെന്റര്‍ കെട്ടിടം പൂര്‍ത്തീകരിച്ചത്.  പരിപാടിയില്‍ അകത്തേത്തറ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍. മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം വി. കെ. ജയപ്രകാശ്, മലമ്പുഴ ബ്ലോക്ക് മെമ്പര്‍ കെ.സി ജയപാലന്‍, മലമ്പുഴ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി. എസ്. ഗോപകുമാര്‍, അകത്തേത്തറ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. രാമകൃഷ്ണന്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവന്‍,  വാര്‍ഡ് അംഗം ഹേമലത, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍,  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.