അഗളി പഞ്ചായത്ത് പൊതുസഭ സംഘടിപ്പിച്ചു
കുടുംബശ്രീ വയനാട് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായ അഗളി പഞ്ചായത്ത് സമിതിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പൊതുസഭ അട്ടപ്പാടി ക്യാമ്പ് സെന്ററില്‍ ചേര്‍ന്നു. പൊതുസഭയുടെ ഉദ്ഘാടനം അട്ടപ്പാടി ഐ.ടി.ഡി.പി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ കന്തസ്വാമി നിര്‍വഹിച്ചു. അഗളി പഞ്ചായത്ത് സമിതിയുടെ 2022 മുതല്‍ 25 വരെയുള്ള വര്‍ഷങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ട് ബുക്ക് പഞ്ചായത്ത് സമിതി പ്രകാശനം ചെയ്ത് ഉദ്ഘാടകന് കൈമാറി. കുടുംബശ്രീ അഗളി പഞ്ചായത്ത് സമിതിയുടെ അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ട് കോര്‍ഡിനേറ്റര്‍ പ്രിയ എം അവതരിപ്പിച്ചു. പദ്ധതി അവതരണത്തിനും അവലോകനത്തിനും കുടുംബശ്രീ എ.പി.ഒ ബി. എസ് മനോജ് നേതൃത്വം നല്‍കി. വരും വര്‍ഷങ്ങളിലേക്കുള്ള വിഷന്‍ ബില്‍ഡിങിന്റെ ഭാഗമായുള്ള ഗ്രൂപ്പ് ചര്‍ച്ചകള്‍, നടപ്പ് വാര്‍ഷിക പദ്ധതിയില്‍ വരുന്ന ആറ് മാസത്തേക്ക് പൂര്‍ത്തീകരിക്കാനുള്ള പദ്ധതികളുടെ വിവരങ്ങള്‍ അവതരിപ്പിക്കല്‍, മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കുള്ള ആദരം, ഗ്രൂപ്പ് ചര്‍ച്ചകളുടെ അവതരണം, ക്രോഡീകരണം, കലാ പരിപാടികള്‍ എന്നിവ പൊതുസഭയുടെ ഭാഗമായി നടന്നു.
പരിപാടിയില്‍ അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ് സരസ്വതി മുത്തുകുമാര്‍ അധ്യക്ഷത വഹിച്ചു. ആനിമേറ്റര്‍ ചെല്‍സിയ, സെക്രട്ടറി രേശി, രാജേഷ്
അഗളി പഞ്ചായത്ത് സമിതിയിലെ മുഴുവന്‍ ഊര് സമിതികളിലെയും ഭാരവാഹികള്‍, ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ് ടീച്ചേഴ്സ്, സി.ആര്‍.പി മാര്‍ എന്നിവര്‍ പൊതു സഭയില്‍ പങ്കെടുത്തു.










