പുതുശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ട്രസ്സ് വര്‍ക്ക് - ഒ.പി കൗണ്ടര്‍

പാലക്കാട് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ട്രസ്സ് വര്‍ക്ക്- ഒ.പി കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത ഉദ്ഘാടനം നിര്‍വഹിച്ചു. പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2024 -25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തിയാണ് ഒ.പി കൗണ്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ. അജീഷിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എ. ശാരദ, പി. സുജിത്ത്, എസ്. ഗീത, പുതുശ്ശേരി കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ആതിര, ജനപ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.