വോട്ടര്‍ പട്ടിക നിരീക്ഷകന്‍ ജില്ലയില്‍; പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

post

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച വോട്ടര്‍ പട്ടിക നിരീക്ഷകന്‍ കെ ഗോപാലകൃഷ്ണ ഭട്ട് ജില്ലയിലെത്തി. ആദ്യദിനം മഞ്ചേശ്വരം, കാസര്‍കോട് താലൂക്ക് ഓഫീസുകള്‍ സന്ദര്‍ശിച്ചു. വോട്ടര്‍ പട്ടിക പുതുക്കലിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. മഞ്ചേശ്വരം താലൂക്ക് ഓഫീസില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍, തഹസില്‍ദാര്‍ എം ജെ ഷാജിമോന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കണ്ണന്‍, ബിഎല്‍ഒമാര്‍ എന്നിവരുമായി സംവദിച്ചു. 

കാസര്‍കോട് താലൂക്ക് ഓഫീസ് സന്ദര്‍ശിച്ച്  കാസര്‍കോട് ആര്‍ ഡി ഒ ഷംസുദ്ദീന്‍, തഹസില്‍ദാര്‍ എ വി രാജന്‍,  ഇലക്ഷന്‍  ഡെപ്യൂട്ടി തഹസില്‍ദാര്‍  ബിനോ, ബി എല്‍ ഒ മാര്‍ തുടങ്ങിയവരുമായി സംവദിച്ചു. ഇന്ന് (24) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കളക്ടര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ഇലക്ഷന്‍ വിഭാഗത്തിലെ ജീവനക്കാര്‍ എന്നിവരുമായി  കൂടിക്കാഴ്ച്ച നടത്തും. 2.30ന് ജില്ലയിലെ എം പി, എം എല്‍ എ മാരുടെയും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.