ആശാൻ മുതൽ സച്ചിദാനന്ദൻ വരെ; കവിതാലാപന മത്സരം

post

വായന മാസാചരണത്തിന്റെ ഭാഗമായി കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് അക്ഷര ലൈബ്രറിയുമായി ചേർന്ന് ജില്ലയിലെ സർക്കാർ ജീവനക്കാർക്ക് കവിതാലാപന മത്സരം സംഘടിപ്പിച്ചു. ആശാൻ മുതൽ സച്ചിദാനന്ദൻ വരെ നിറഞ്ഞു നിന്ന കവിതാലാപന മത്സരത്തിൽ മനുഷ്യ ജീവിതത്തിലെ സങ്കീർണതകളും സമകാലിക വിഷയങ്ങങ്ങളും സ്ത്രീ ചിന്തകളുമെല്ലാം വിഷയങ്ങളായി. മത്സരത്തിൽ പാക്കം ഗവ:ഹയർസെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം മലയാളം അധ്യാപിക ജയശ്രീ പി.പി ഒന്നാം സ്ഥാനം നേടി. കേരള കേന്ദ്ര സർവ്വകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗം ടെക്‌നിക്കൽ അസിസ്റ്റന്റ് രാജേഷ്.ആർ രണ്ടാം സ്ഥാനം നേടി. കാസർകോട് കളക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് എസ്.സജിത്ത്, കളക്ടറേറ്റ് സീനിയർ ക്ലാർക്ക് കെ.രാജീവൻ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.


ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി.ആർ ചേംബറിൽ നടന്ന മത്സരത്തിൽ ഡയറ്റ് അധ്യാപകൻ സന്തോഷ് സക്കറിയ, നയൻമാർമൂല ടി.ഐ.എച്ച്.എസ്.എസിലെ ഹയർസെക്കണ്ടറി വിഭാഗം അധ്യാപകൻ സുബിന് ജോസ് ഡയറ്റ് അധ്യാപകൻ സന്തോഷ് സ്ക്കറിയ എന്നിവർ വിധികർത്താക്കളായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, കളക്ടറേറ്റ് അക്ഷര ലൈബ്രറി സെക്രട്ടറി കെ. മുകുന്ദൻ, അസി.എഡിറ്റർ എ.പി ദിൽന, അസി. ഇൻഫർമേഷൻ ഓഫീസർ എസ്. ചിലങ്ക തുടങ്ങിയവർ സംസാരിച്ചു. വിവിധ കുപ്പുകളിൽ ജോലി ചെയ്യുന്ന കാസർകോട് ജില്ലയിലെ ഉദ്യോഗസ്ഥർ പരിപാടിയുടെ ഭാഗമായി.