കാസർകോട് ജില്ലയിൽ 289 പട്ടയങ്ങൾ വിതരണം ചെയ്തു
കാസര്കോട് ജില്ലാ പട്ടയമേള കാസര്കോട് മുന്സിപ്പല് കോണ്ഫറന്സ് ഹാളില് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. കേരള സര്ക്കാരിന്റെ നൂറുദിന കര്മപരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില് ഭൂരഹിതരായ കുടുംബങ്ങള്ക്ക് ഭൂമിയുടെ അവകാശം ഉറപ്പാക്കിക്കൊണ്ട് ജില്ലയില് 289 പട്ടയങ്ങള് വിതരണം ചെയ്തു.

287 ലാന്റ് ട്രിബ്യൂണല് പട്ടയങ്ങളും രണ്ട് മുനിസിപ്പല് പട്ടയങ്ങളും ഇതില് പെടുന്നു. കല്ലട്ര മാഹിന് എം.എല്.എ ചടങ്ങില് അധ്യക്ഷത വഹിച്ചു. എം.എല്.എമാരായ എ.കെ.എം. അഷ്റഫ്, കെ.നീലകണ്ഠന് എന്നിവര് വിശിഷ്ടാതിഥികളായി.

കാസര്കോട് നഗരസഭ അധ്യക്ഷ ഷാഹിന സലീം, കാസര്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്ക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെയ്ഫുള്ള തങ്ങള്, മുനിസിപ്പല് വാര്ഡ് കൗണ്സിലര് മധുകര, ആർ.ഡി.ഒമാരായ എം.എസ് വിജുകുമാർ, പി.സുദീപ്,രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള് ആയ പി.കെ. ഫൈസല്, എ. അബ്ദുല് റഹമാന്, സി.പി. ബാബു, രാഘവ ചേരാല് എന്നിവര് സംസാരിച്ചു. ചടങ്ങില് കാസര്കോട് ജില്ലാ കളക്ടര് ശ്രീധന്യ സുരേഷ് സ്വാഗതവും എ.ഡി.എം പി.ഉദയകുമാര് നന്ദിയും പറഞ്ഞു.









