കോഴഞ്ചേരി താലൂക്ക്തല അദാലത്തില്‍ ഒന്‍പത് പരാതികള്‍ പരിഹരിച്ചു

post

പത്തനംതിട്ട :  ഓണ്‍ലൈനായി നടത്തിയ കോഴഞ്ചേരി താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തില്‍ 17 പരാതി ലഭിച്ചതില്‍ ഒന്‍പത് എണ്ണം പരിഹരിച്ചു. എഡിഎം അലക്‌സ് പി. തോമസിന്റെ അധ്യക്ഷതയിലാണ് ഓണ്‍ലൈന്‍ അദാലത്ത് നടന്നത്.

ലഭിച്ച പരാതികളില്‍ എട്ട് എണ്ണം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എഡിഎം നിര്‍ദേശം നല്‍കി. പരാതിക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് അദാലത്തില്‍ പങ്കെടുത്തത്. അക്ഷയകേന്ദ്രങ്ങളിലൂടെ മുന്‍കൂട്ടി പരാതി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഓണ്‍ലൈനായി ഹാജരായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണാന്‍ അവസരം ലഭിച്ചത്.

ഭൂമി സംബന്ധമായ പരാതികളാണ് കൂടുതലായും പരിഗണനയ്ക്ക് വന്നത്. സര്‍വേ സംബന്ധിച്ച തുടര്‍ നടപടികള്‍ക്കായി തഹസീല്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.  എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ഐ.ടി. മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.