പത്തനംതിട്ട ജില്ലാതല പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം നടത്തി

post

കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് / കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതല്‍ ഏഴുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് 2026 - 2027 അധ്യയന വര്‍ഷത്തെ സൗജന്യ പഠനോപകരണ കിറ്റ് ജില്ലാതല വിതരണോദ്ഘാടനം നടത്തി. ബോര്‍ഡ് ഡയറക്ടര്‍ മലയാലപ്പുഴ ജ്യോതിഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലാലു മാത്യു അധ്യക്ഷനായി.