വിഭിന്നശേഷി കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കി

post

ആലപ്പുഴ: ആലപ്പുഴ ഗവണ്‍മെന്റ് ടി ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഏര്‍ലി ഇന്റര്‍ വെന്‍ഷന്‍ സെന്റര്‍/ ഓട്ടിസം സെന്ററും കോഴിക്കോട് കോമ്പോസിറ്റു റീജിയണല്‍ സെന്ററും സംയുക്താഭിമുഖ്യത്തില്‍ വിഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അവരുടെ ശേഷികള്‍ക്കനുസൃതമായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ആര്‍ ഇ ഐ സി നോഡല്‍ ഓഫീസര്‍ ഡോ. ശ്രീലത പി ആറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. വി. രാംലാല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വീല്‍ചെയര്‍, റോളേറ്റര്‍, സി.പി.ചെയര്‍, ശ്രവണസഹായി, പഠനോപകരണങ്ങള്‍ തുടങ്ങിയവയാണ് നല്‍കിയത്. 87 കുട്ടികള്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി മുഹമ്മദ്, ഡോ. എ ഷാനവാസ്, ഡോ. സന്തോഷ് രാഘവന്‍, ടി വി ഗോപി രാജ്, ജയ്‌സണ്‍ എം പീറ്റര്‍, ആര്‍ ഇ ഐ സി മാനേജര്‍ ലിനി ആനി ഗ്രിഗറി എന്നിവര്‍ സംസാരിച്ചു.