ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട്  : ജില്ലയില്‍  64 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 54 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ  നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 109 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6133  പേര്‍

വീടുകളില്‍ 5576 പേരും സ്ഥാപനങ്ങളില്‍ 557  പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6133 പേരാണ്. പുതിയതായി 359 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 175 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 43 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 295 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 64 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 118  പേരെ ഡിസ്ചാര്‍ജ് ചെയ്തു.

20466 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1001 പേര്‍ വിദേശത്ത് നിന്നെത്തിയവരും 755 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18680  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 18991 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 216 ആയി. നിലവില്‍ 1259 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.