നെന്മാറയില്‍ 13 അങ്കണവാടികള്‍ 'സ്മാര്‍ട്ട്' ആകുന്നു

post

പാലക്കാട്: നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ബ്ലോക്ക് പരിധിയിലെ 13 അങ്കണവാടികളെ 'സ്മാര്‍ട്ട് ' ആക്കുന്നു. നെന്മാറ, അയിലൂര്‍, പല്ലശ്ശന, എലവഞ്ചേരി, മേലാര്‍കോട്, വണ്ടാഴി, നെല്ലിയാമ്പതി എന്നിങ്ങനെ ഏഴു പഞ്ചായത്തുകളിലായി അങ്കണവാടികളെ സ്മാര്‍ട്ട് ആക്കുന്നതിനായി 17 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നെല്ലിയാമ്പതിയില്‍ ഒരു അങ്കണവാടിയും മറ്റു പഞ്ചായത്തുകളില്‍ രണ്ട് അങ്കണവാടികള്‍ വീതവുമാണ് സ്മാര്‍ട്ടായി മാറുന്നത്.

അങ്കണവാടികള്‍ സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായി ചുമര്‍ച്ചിത്രങ്ങള്‍, പുറംവാതില്‍ കളിയുപകരണങ്ങള്‍, ബീന്‍ ആകൃതിയിലുള്ള ഇരിപ്പിടങ്ങള്‍, ആകര്‍ഷകമായ ബോര്‍ഡുകള്‍, പല നിറങ്ങളിലുള്ള ഇംഗ്ലീഷ്, മലയാളം അക്ഷരമാലകള്‍, ഗണിതം എന്നിങ്ങനെയാണ് സജ്ജീകരണം.