ഓര്‍മ്മയ്ക്കായി പച്ചത്തുരുത്തുകള്‍; തദ്ദേശ സ്ഥാപനങ്ങളില്‍ വൃക്ഷത്തൈകള്‍ നടും

post

വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണ സമിതികളുടെ ഓര്‍മ്മയ്ക്കായി നവംബര്‍ ഒന്നിന് വൃക്ഷത്തൈകള്‍ നടും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കാളികളാകും. നിലവിലുള്ള ഭരണസമിതികളുടെ കാലാവധി നവംബര്‍ 11ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഒരു സെന്റ് സ്ഥലത്തെങ്കിലും തദ്ദേശീയ മരങ്ങള്‍ നട്ട് ഓര്‍മ്മ പച്ചത്തുരുത്ത് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. തുടര്‍പ്രവര്‍ത്തനങ്ങളും പരിപാലനവും തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ നടപ്പിലാക്കും.

ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള പച്ചത്തുരുത്ത് പദ്ധതി ഒന്നാം ഘട്ടം ജില്ലയില്‍ പൂര്‍ത്തിയാക്കി. 26 തദ്ദേശ സ്ഥാപനങ്ങളിലായി 33 പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ച് സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ജില്ലയായി വയനാട് മാറിയിട്ടുണ്ട്.