ഗവ. സർവജന സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു
വയനാട് സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർ ലാബ് നഗരസഭ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് ലഭ്യമാക്കിയ ലാപ്‌ടോപ്പുകളും എൽ.സി.ഡി. പ്രോജക്ടറും അദ്ദേഹം വിദ്യാർത്ഥികൾക്ക് കൈമാറി. പി.ടി.എ പ്രസിഡന്റ് ടി.കെ ശ്രീജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സുൽത്താൻ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. സഹദേവൻ പ്രിൻസിപ്പൽ പി.എ. അബ്ദുൾ നാസർ, എസ്.എം.സി. ചെയർമാൻ സുഭാഷ് ബാബു, എം.പി.ടി.എ. പ്രസിഡൻ്റ് സ്മിത ഗണേഷ്,വി.കെ സുനിൽ കുമാർ, സി ബിനോജ്, സുനിത ഇല്ലത്ത്, മാസ്റ്റർ സയാൻ അബ്ദുള്ള എന്നിവർ സംസാരിച്ചു.










