വീടുനിർമ്മാണ പ്രവൃത്തി ഒരു ദിവസം പോലും നിർത്തിവെക്കില്ലെന്ന് മന്ത്രി കെ രാജൻ

post

ടൗൺഷിപ്പിൽ വീടുനിർമ്മാണ പ്രവൃത്തി ഒരു ദിവസം പോലും നിർത്തിവെക്കില്ലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. വയനാട് മാതൃക ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം പൂര്‍ത്തീകരണ പ്രഖ്യാപന പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.


നിർമാണ പ്രവൃത്തി അഭംഗുരം മുന്നോട്ടു പോകും. ദുരന്തബാധിതർ ടൗൺഷിപ്പിലെ വീട്ടിലേക്ക് താമസം മാറുന്നത് വരെ അവർക്ക് വീട് വാടകയിനത്തിൽ 6000 രൂപയും ഉപജീവനത്തിനായി ഒരു കുടുംബത്തിന് പരമാവധി 18000 രൂപയും ഭക്ഷണ കൂപ്പൺ ഇനത്തിൽ 1000 രൂപയും പ്രതിമാസം നൽകുന്നത് തുടരും. ദുരന്ത ബാധിതരുടെ പുനരധിവാസം സാധ്യമാക്കിയത് കേരളം ഒറ്റകെട്ടായാണെന്നും ഏതെങ്കിലും പ്രത്യേക വിഭാഗം മാത്രമല്ലെന്നും മന്ത്രി രാജൻ പറഞ്ഞു.



അതിജീവനത്തിന്റെ ടൗൺഷിപ്പ്: മന്ത്രി ഒ ആർ കേളു


നിരവധി പ്രതിസന്ധികളും പ്രതിരോധങ്ങളും അതിജീവിച്ചാണ് വയനാട് ടൗൺഷിപ്പിന്റെ ആദ്യ ഘട നിർമ്മാണം പൂർത്തിയാക്കിയതെന്ന് പട്ടിക ജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ഒന്നാം ഘട്ടം എന്നതു പോലെ അവശേഷിക്കുന്ന വീടുകളുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം തുടർന്നും ഉണ്ടാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.