തവിഞ്ഞാൽ - പയ്യമ്പള്ളി സ്മാർട്ട്‌ വില്ലേജ് ഓഫീസുകളുടെ നിർമാണോദ്ഘാടനം നിര്‍വഹിച്ചു

post

വയനാട് തവിഞ്ഞാൽ - പയ്യമ്പള്ളി സ്മാർട്ട്‌ വില്ലേജ് ഓഫീസുകളുടെ നിർമാണോദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. എല്ലാ സേവനങ്ങളും സ്മാർട്ട് ആകുമ്പോൾ വില്ലേജുകളും സ്മാർട്ട് ആകണമെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന റവന്യൂ വകുപ്പ് നടപ്പാക്കുന്ന ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലയിലും പട്ടയങ്ങൾ അനുവദിച്ചുവരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനം പട്ടയ വിതരണ രംഗത്ത് അഭിമാനകരമായ നേട്ടം കൈവരിച്ച വർഷങ്ങളാണ് കടന്നുപോയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ, മാനന്തവാടി തഹസിൽദാർ പി.യു സിത്താര, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ്, ഗ്രാമപഞ്ചായത്ത് അംഗം ലൈജി തോമസ്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പയ്യമ്പള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടന പരിപാടിയിൽ മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി. കെ രത്നവല്ലി അധ്യക്ഷയായി. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, സബ് കളക്ടർ അതുൽ സാഗർ, മനന്തവാടി തഹസിൽദാർ പി.യു സിത്താര, നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു