20 ഏക്കര്‍ തരിശ് നിലത്ത് കൃഷിയിറക്കി ചുനക്കര ഗ്രാമപഞ്ചായത്ത്

post

ആലപ്പുഴ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 20 ഏക്കര്‍ തരിശ് നിലത്ത് കൃഷിക്ക് തുടക്കം കുറിച്ച് ചുനക്കര ഗ്രാമപഞ്ചായത്ത്. കോമല്ലൂര്‍ - കരിമുളയ്ക്കല്‍ റോഡിന് പടിഞ്ഞാറുള്ള വെട്ടിക്കോട് പാടത്തെ വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന 20 ഏക്കര്‍ സ്ഥലത്താണ് കൃഷി ഒരുക്കുന്നത്. ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഗോപാലകൃഷ്ണന്‍ വിത്ത് വിതച്ച് കൃഷിക്ക് തുടക്കം കുറിച്ചു.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയാണ് തരിശു ഭൂമി കൃഷിയോഗ്യമാക്കുന്നത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കൃഷി. 12 യുവ കര്‍ഷകര്‍ അംഗമായ കൈരളി സ്വയം സഹായ സംഘമാണ് കൃഷി ഏറ്റെടുത്ത് നടത്തുന്നത്. കൃഷിക്ക് ആവശ്യമായ വിത്ത് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുള്‍പ്പെടുത്തി കൃഷി ഭവന്‍ വഴി ലഭ്യമാക്കി. പൂര്‍ണ്ണമായും സൗജന്യമായാണ് വിത്ത് നല്‍കിയത് .