ജില്ലയില്‍ 476 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട് : ഇന്നലെ (ഒക്ടോബര്‍ 2)  ജില്ലയില്‍ 476 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 457 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 165 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4486 പേര്‍

വീടുകളില്‍ 3300 പേരും സ്ഥാപനങ്ങളില്‍ 1186 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4486  പേരാണ്. പുതിയതായി  263പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1816  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 412 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 208 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 475 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 317 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

11734 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 745 പേര്‍ വിദേശത്ത് നിന്നെത്തിയവരും 582 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 10407 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 8415 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 94 ആയി. നിലവില്‍ 3225 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1751 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 

കാഞ്ഞങ്ങാട്-47

നീലേശ്വരം-17

പിലിക്കോട്- 4

ഈസ്റ്റ്‌ എളേരി-1

മടിക്കൈ-19

ബേഡഡുക്ക-3

മൊഗ്രാല്‍പുത്തൂര്‍-4

കാസര്‍കോട്-16

മധൂര്‍-11

ഉദുമ-8

ചെങ്കള-21

പുല്ലൂര്‍ പെരിയ-11

പടന്ന-28

ചെറുവത്തൂര്‍-25

പള്ളിക്കര-34

അജാനൂര്‍-21

മംഗല്‍പാടി- 38

കോടോംബേളൂര്‍-10

ചെമ്മനാട്-24

കയ്യൂര്‍ ചീമേനി-12

പൈവളിഗെ-5

കിനാനൂര്‍കരിന്തളം-3

കള്ളാര്‍-11

കുറ്റിക്കോല്‍-11

തൃക്കരിപ്പൂര്‍-24

വലിയപറമ്പ-1

വോര്‍ക്കാടി-1

ബളാല്‍-6

എന്‍മകജെ-15

മുളിയാര്‍-13

കുമ്പള-4

പുത്തിഗെ-2

ദേലംപാടി-11

പനത്തടി-5

മഞ്ചേശ്വരം-2

കാറഡുക്ക-1

മീഞ്ച-1

വെസ്റ്റ് എളേരി-1

മറ്റ് ജില്ലകള്‍

കരിവെള്ളൂര്‍-1

എടവക-1

കുഞ്ഞിമംഗലം-1

പയ്യന്നൂര്‍-1

തൃക്കോവില്‍വട്ടം-1

കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 

മുളിയാര്‍-8

കാറഡുക്ക-1

ബളാല്‍-1

കാഞ്ഞങ്ങാട്-18

കിനാനൂര്‍ കരിന്തളം-1

പനത്തടി-1

മീഞ്ച-7

കോടോംബേളൂര്‍-1

പൈവളിഗെ-4

തൃക്കരിപ്പൂര്‍-3

മംഗല്‍പാടി-10

കാസര്‍കോട്-15

പിലിക്കോട്-3

കയ്യൂര്‍ ചീമേനി-2

അജാനൂര്‍-4

ഉദുമ-9

കുറ്റിക്കോല്‍-2

പുത്തിഗെ-2

എന്‍മകജെ-2

മൊഗ്രാല്‍പുത്തൂര്‍-6

ബദിയഡുക്ക-4

ചെറുവത്തൂര്‍-2

ചെമ്മനാട്-7

പള്ളിക്കര-5

പടന്ന-2

വെസ്റ്റ് എളേരി-2

കള്ളാര്‍-2

മഞ്ചേശ്വരം-1

മടിക്കൈ-1

ചെങ്കള-27

നീലേശ്വരം-1

മധൂര്‍-3

കുമ്പള-8