കണ്ണമ്പ്ര പന്തലാംപാടത്ത് സ്ത്രീകള്‍ക്ക് താല്‍ക്കാലിക വഴിയോര വിശ്രമകേന്ദ്രം

post

പാലക്കാട്: കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ പന്തലാംപാടത്ത് സ്ത്രീകൾക്കായി താൽക്കാലിക വഴിയോര വിശ്രമകേന്ദ്രം. ഔദ്യോഗികാവശ്യങ്ങള്‍ക്കായും അല്ലാതെയും ഒറ്റയ്ക്ക് ദീര്‍ഘയാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താല്‍ക്കാലിക താമസസ്ഥലമാണ് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ ഷോര്‍ട്ട് സ്റ്റേ ഹോമിൽ സജ്ജമാക്കിയിരിക്കുന്നത്. രണ്ട് നിലകളായി 5350 സ്ക്വയർ ഫീറ്റ് വിസ്തീര്‍ണമുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തില്‍ ഒരു റസ്റ്റോറന്റ് ഷോപ്പ് റൂം, ആറ് ലോഡ്ജ് മുറികള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ട്.ജില്ലാ പഞ്ചായത്തിന്റെ 2018 - 19 വനിതാ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

കെട്ടിടം ഉദ്ഘാടനം  ഇന്ന് (ഒക്ടോബർ 3) വൈകിട്ട് മൂന്നിന് പട്ടികജാതി -പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ-നിയമ- സാംസ്കാരിക- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ നിർവഹിക്കും.