ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ്; 111 പേര്‍ രോഗമുക്തി നേടി

post

വയനാട്: ജില്ലയില്‍ ഇന്നലെ 172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ വിദേശത്തുനിന്നും 15 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,215 ആയി. 2,480 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 719 പേരാണ് ചികിത്സയിലുള്ളത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍

മുട്ടില്‍ പഞ്ചായത്തിലെ 35 പേര്‍, 28 പടിഞ്ഞാറത്തറ സ്വദേശികള്‍, 19 മേപ്പാടി സ്വദേശികള്‍, 11 വെള്ളമുണ്ട സ്വദേശികള്‍, 10 എടവക സ്വദേശികള്‍, 7 കല്‍പ്പറ്റ സ്വദേശികള്‍, ബത്തേരി, മീനങ്ങാടി സ്വദേശികളായ 6 പേര്‍ വീതം, തിരുനെല്ലി, മാനന്തവാടി സ്വദേശികളായ 5 പേര്‍ വീതം,    അമ്പലവയല്‍, പൊഴുതന സ്വദേശികളായ 3 പേര്‍ വീതം, കണിയാമ്പറ്റ, തൊണ്ടര്‍നാട്, പനമരം, മുള്ളന്‍കൊല്ലി, കോട്ടത്തറ സ്വദേശികളായ 2 പേര്‍ വീതം, നെന്മേനി, നൂല്‍പ്പുഴ, തരിയോട്, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തര്‍, രണ്ട് കോഴിക്കോട് സ്വദേശികള്‍, ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് സ്വദേശിനി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഇതില്‍ മേപ്പാടി, എടവക, കോട്ടത്തറ, കോഴിക്കോട് സ്വദേശികളായ ഓരോരുത്തര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

പുറത്ത് നിന്ന് എത്തിയവര്‍:

സെപ്റ്റംബര്‍ 19 ന് ദുബായില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, അന്നുതന്നെ ഖത്തറില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, സെപ്തംബര്‍ 14ന് ഉത്തരാഖണ്ഡില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി, അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന 2 തൊണ്ടര്‍നാട് സ്വദേശികള്‍, സെപ്റ്റംബര്‍ 16ന് കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി, സെപ്റ്റംബര്‍ 17ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന 2 എടവക സ്വദേശികള്‍, അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന 3 പനമരം സ്വദേശികള്‍, ഒരു നെന്മേനി സ്വദേശി, സെപ്റ്റംബര്‍ 14ന് കര്‍ണാടകയില്‍ നിന്ന് വന്ന പനമരം സ്വദേശി, അന്ന് തന്നെ ബാംഗ്ലൂരില്‍ നിന്ന് വന്ന ബത്തേരി സ്വദേശി, സെപ്റ്റംബര്‍ 9 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി, ഒരു മേപ്പാടി സ്വദേശി, അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി എന്നിവരാണ് പുറത്ത് നിന്ന് വന്ന് രോഗബാധിതരായത്.

111 പേര്‍ക്ക് രോഗമുക്തി

വെള്ളമുണ്ട സ്വദേശികളായ 18 പേര്‍, ബത്തേരി സ്വദേശികളായ 14 പേര്‍, തിരുനെല്ലി സ്വദേശികളായ 12 പേര്‍, എടവക സ്വദേശികളായ 9 പേര്‍, അമ്പലവയല്‍, പൊഴുതന സ്വദേശികളായ 6 പേര്‍ വീതം, നെന്മേനി, മേപ്പാടി, കണിയാമ്പറ്റ സ്വദേശികളായ 5 പേര്‍ വീതം, നൂല്‍പ്പുഴ സ്വദേശികളായ 4 പേര്‍, പുല്‍പ്പള്ളി, തവിഞ്ഞാല്‍, കേണിച്ചിറ സ്വദേശികളായ 3 പേര്‍ വീതം, തൊണ്ടര്‍നാട്, പനമരം, മീനങ്ങാടി, സ്വദേശികളായ  2 പേര്‍ വീതം, കല്‍പ്പറ്റ, മുപ്പൈനാട് സ്വദേശികളായ ഓരോരുത്തര്‍, 4 കോഴിക്കോട് സ്വദേശികള്‍, 3 കണ്ണൂര്‍ സ്വദേശികള്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, ബീഹാര്‍ സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

525 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 525 പേരാണ്. 148 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3,747 പേര്‍. ഇന്ന് വന്ന 97 പേര്‍ ഉള്‍പ്പെടെ 615 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2,133 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86,155 സാമ്പിളുകളില്‍ 82,430 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 79,215 നെഗറ്റീവും 3215 പോസിറ്റീവുമാണ്.