ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട് : (സെപ്റ്റംബര്‍ 25)  ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 7 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 4 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 107 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3948  പേര്‍

വീടുകളില്‍ 3042 പേരും സ്ഥാപനങ്ങളില്‍ 906 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3948 പേരാണ്. പുതിയതായി 297 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1362 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 357 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 315 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 307 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 178  പേരെ ഡിസ്ചാര്‍ജ് ചെയ്തു.

9415 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 686  പേര്‍ വിദേശത്ത് നിന്നെത്തിയവരും 520 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 8209 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 7278 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 72 ആയി. നിലവില്‍ 2065 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1046 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു

കോവിഡ് പോസറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക് 

പടന്ന - 8

ചെങ്കള - 26

കാസര്‍കോട് - 15

ചെമ്മനാട് - 13

മൊഗ്രാല്‍ പൂത്തൂര്‍ - 8

ദേലംപാടി  - 5

മുളിയാര്‍ - 4

നീലേശ്വരം - 8

ഉദുമ - 5

അജാനൂര്‍ - 14

കുമ്പള - 10

മംഗല്‍പാടി - 17

പൈവളിഗെ - 1 

പളളിക്കര - 11 

കാഞ്ഞങ്ങാട് - 28

കയ്യൂര്‍ചീമേനി - 13

ചെറുവത്തൂര്‍ - 14

വലിയപ്പറമ്പ - 7

തൃക്കരിപ്പൂര്‍ - 3

ഈസ്റ്റ് എളേരി -2 

കോടോം ബേളൂര്‍ - 3

മഞ്ചേശ്വരം - 7

മീഞ്ച - 3

മധൂര്‍ - 8

കാറഡുക്ക - 1 

ബളാല്‍ - 5

കളളാര്‍ - 5

മടിക്കൈ - 6

പുല്ലൂര്‍പെരിയ - 4

ബേഡഡുക്ക - 9

പുത്തിഗെ - 2

കിനാനൂര്‍ കരിന്തളം  - 1 

പിലിക്കോട് - 1

വെസ്റ്റ് എളേരി - 1

കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക് 

കാഞ്ഞങ്ങാട്  - 12

പൈവളിഗ- 1

പളളിക്കര- 6

ചെങ്കള- 10

നീലേശ്വരം- 1

ചെമ്മനാട്- 16

മഞ്ചേശ്വരം- 2

ചെറുവത്തൂര്‍-10

ഉദുമ- 4

പിലിക്കോട്- 2

പടന്ന- 4

തൃക്കരിപ്പൂര്‍ -6

അജാനൂര്‍- 6

എന്‍മകജെ- 3

കുറ്റിക്കോല്‍- 1

ബേഡഡുക്ക- 2

കുമ്പള- 1

മധൂര്‍- 2

കോടോം ബേളൂര്‍- 2

മംഗല്‍പാടി- 2

കാസര്‍കോട്- 7

മുളിയാര്‍- 2

മൊഗ്രാല്‍ പുത്തൂര്‍- 2

ദേലംപാടി- 1

പുല്ലൂര്‍പെരിയ- 2