ജില്ലയില്‍ 136 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

കാസര്‍കോട്: ജില്ലയില്‍ ഇന്നലെ 136 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രോഗം ബാധിച്ച 136 പേരില്‍ 3 പേര്‍ വിദേശത്തുനിന്നും 5 പേര്‍ ഇതരസംസ്ഥാനത്തു നിന്നും വന്നവരാണ്. 128 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ആണ് രോഗം ബാധിച്ചത്. 310 പേര്‍ക്ക് ജില്ലയില്‍ രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4062 പേര്‍

ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത് 4062 പേരാണ്. ഇവരില്‍ 2949 പേര്‍ വീടുകളിലും 1113 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി  300 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ 968 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു

ചികിത്സയില്‍ ഉള്ളത് 1773 പേര്‍

കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1773 പേരാണ്. ഇവരില്‍ 896 പേര്‍ വീടുകളിലാണ് ചികിത്സയില്‍ ഉള്ളത്. 386 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വേയടക്കം 1312 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 174 എണ്ണം ആര്‍ടിപിസിആര്‍ പരിശോധനകളും 1138 എണ്ണം ആന്റിജന്‍ പരിശോധനകളും ആണ്. ഇതുവരെയായി 81,889 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്

മൊഗ്രാല്‍-പുത്തൂര്‍  3

ഉദുമ  4

ചെമ്മനാട്  3

ഈസ്റ്റ് എളേരി  1

ചെങ്കള  4

കിനാനൂര്‍-കരിന്തളം  2

മഞ്ചേശ്വരം  2

കാസര്‍കോട്  20

ബേഡടുക്ക  14

ദേലമ്പാടി  1

പള്ളിക്കര  4

പടന്ന 8

പിലിക്കോട് 4

ചെറുവത്തൂര്‍ 2

ബളാല്‍  4

ബദിയടുക്ക  2

അജാനൂര്‍  5

തൃക്കരിപ്പൂര്‍  4

വലിയപറമ്പ  1

കാഞ്ഞങ്ങാട്  9

മംഗല്‍പ്പാടി  7

പുല്ലൂര്‍പെരിയ  2

മീഞ്ച  1

കയ്യൂര്‍-ചീമേനി  1

കുമ്പള  6

മധൂര്‍  5

പുത്തിഗെ  4

എന്‍മകജെ  2

കുറ്റിക്കോല്‍ 1

കളളാര്‍  4

കോടോം ബേളൂര്‍  2

മുളിയാര്‍  1

വെസ്റ്റ് എളേരി  1

കുമ്പടാജെ  1

വൊര്‍ക്കാഡി  1

310 പേര്‍ക്ക് രോഗം ഭേദമായി

ജില്ലയില്‍ 310 പേര്‍ക്ക് രോഗം ഭേദമായി. രോഗം ഭേദമായവരുടെ പഞ്ചായത്തടിസ്ഥാനത്തിലുള്ള കണക്ക്.

കുമ്പള 6

എന്‍മകജെ  5

കാസര്‍കോട്  18

തൃക്കരിപ്പൂര്‍  4

ചെമ്മനാട്  7

മൊഗ്രാല്‍-പുത്തൂര്‍  4

പുല്ലൂര്‍ പെരിയ  8

മടിക്കൈ  6

വൊര്‍ക്കാഡി  1

കയ്യൂര്‍-ചീമേനി  14

കാഞ്ഞങ്ങാട്  45

അജാനൂര്‍  34

മധൂര്‍  13

കളളാര്‍  1

മുളിയാര്‍  7

പള്ളിക്കര  18

ബദിയടുക്ക  4

മഞ്ചേശ്വരം  4

പടന്ന  5

കോടോം ബേളൂര്‍  2

പുത്തിഗെ  12

കിനാനൂര്‍-കരിന്തളം  11

പിലിക്കോട് 13

മംഗല്‍പ്പാടി  6

ഉദുമ  12

ഈസ്റ്റ് എളേരി  18

ചെങ്കള  12

ദേലമ്പാടി  1

നീലേശ്വരം  9

ചെറുവത്തൂര്‍  3

പനത്തടി  3

ബേഡടുക്ക  3

വലിയപറമ്പ  1