ചെറുവത്തൂര്‍ പഞ്ചായത്ത് ഇനി തരിശുരഹിതം

കാസര്‍കോട് : പഞ്ചായത്തിലെ കൃഷി യോഗ്യമായ മുഴുവന്‍ തരിശു ഭൂമിയും കൃഷി ചെയ്തു ചെറുവത്തൂരിനെ തരിശു രഹിത ഗ്രാമപഞ്ചായത്തായും ഒമ്പതാം വാര്‍ഡായ കുട്ടമത്തിനെ ഹരിത സമൃദ്ധി വാര്‍ഡായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് സി.വി.പ്രമീള അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍ ,ആര്‍.പിയായ ദേവരാജന്‍.പി.വി ,കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. പത്മം, വികസന സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി.കുഞ്ഞിരാമന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ പി.വി.ധന്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.വി പ്രഭാകരന്‍ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ടി.വി ഹരീന്ദ്രന്‍ നന്ദിയും പറഞ്ഞു.