ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു

post

ആലപ്പുഴ : അരൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ   ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മ നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയില്‍പ്പെടുത്തി എല്ലാ പഞ്ചായത്തിലും ജനകീയ ഹോട്ടല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ അരൂരില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചത്.

രാവിലെ പത്തു മുതല്‍ വൈകിട്ട് നാലു വരെയാണ് നിലവിലെ പ്രവര്‍ത്തന സമയം. 20 രൂപക്ക് ഊണ് ലഭിക്കും. പകല്‍ 12 മുതല്‍ മൂന്ന് വരെ സമയത്താണ്  ഊണ്  ലഭിക്കുക. പാഴ്‌സലായി നല്‍കുന്നതിന് 25 രൂപയാണ് നിരക്ക്.  മീന്‍, ഇറച്ചി, കപ്പ ഉള്‍പ്പെടെയുള്ള വിഭവങ്ങളും കുറഞ്ഞ നിരക്കില്‍ ലഭിക്കും. പണം നല്‍കി ഭക്ഷണം വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്കായി സൗജന്യ കൂപ്പണുകളും ലഭ്യമാക്കിയിട്ടുണ്ട്. അഞ്ച് കുടുംബശ്രീ പ്രവര്‍ത്തകരാണ് ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഊണ് ആവശ്യമുള്ളവര്‍ക്ക്  8084473200,  9562320377 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. അരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ ഗൗരീശന്‍,  ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. അലക്‌സ്,  പഞ്ചായത്ത് സെക്രട്ടറി പി. വി മണിയപ്പന്‍, പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.