വൈദ്യുതി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു
ആലപ്പുഴ കെ എസ് ഇ ബി ലിമിറ്റഡ് ഇലക്ട്രിക്കൽ സർക്കിൾ പരിധിയിലെ ആലപ്പുഴ, ചേർത്തല ഡിവിഷനുകളിലെ മഴക്കാലത്തെ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടാകുന്ന വൈദ്യുതി തടസ്സവും അപകടങ്ങളും തുടർച്ചയായി നിരീക്ഷിക്കുന്നതിനും അടിയന്തരമായി പരിഹരിക്കുന്നതിനുമായിട്ടാണ് ഈ സംവിധാനം ആരംഭിച്ചത്.
ഇലക്ട്രിക്കൽ സർക്കിളിൽ സജ്ജീകരിച്ചിരിക്കുന്ന ഈ കൺട്രോൾ റൂമിലേക്ക് ഉപഭോക്താക്കൾക്ക് 9496008413 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇൻ-ചാർജ്) അറിയിച്ചു.










