ജില്ലയില്‍ ഇന്ന് മഞ്ഞ അലേര്‍ട്ട്

post

കാസര്‍കോട്: ജില്ലയില്‍ ഇന്ന് മഞ്ഞ അലേര്‍ട്ട് ആയിരിക്കുമെന്ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സെപ്തംബര്‍ ഒന്‍പത്, പത്ത് തീയ്യതികളിലും ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് ആണ്. ഈ ദിവസങ്ങളില്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.