ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട്  : ഇന്നലെ (ആഗസ്റ്റ് 22) ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രണ്ട്് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 47 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5402 പേര്‍

വീടുകളില്‍  4449  പേരും സ്ഥാപനങ്ങളില്‍ 953 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5402 പേരാണ്. പുതിയതായി 397 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1306 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.  648 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 349 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 132 പേരെ  ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 37 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

3891 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 509 പേര്‍ വിദേശത്ത് നിന്നെത്തിയവരും 362 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3020 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 2838 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 30 ആയി.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:  

ആരോഗ്യ പ്രവര്‍ത്തകര്‍ -5

മധൂര്‍ പഞ്ചായത്തിലെ 23 കാരി

കാസര്‍കോട് നഗരസഭയിലെ 22, 23, 32, 32 വയസുള്ള സത്രീകള്‍

സമ്പര്‍ക്കം

കാഞ്ഞങ്ങാട് നഗരസഭയിലെ  27 , 22 ,29 , വയസ്സുളള പുരുഷന്‍മ്മാര്‍

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 31,76, 40 , 81  വയസ്സുളള പുരുഷന്‍മ്മാര്‍ 30, 39, 33  വയസ്സുളള സ്ത്രീകള്‍ 11, 10,  വയസ്സുളള കുട്ടികള്‍

പളളിക്കര പഞ്ചായത്തിലെ 54 കാരി  23 കാരന്‍

കാസര്‍കോട് നഗരസഭയിലെ  55 , 65 , 25, 20, 54, 40, 20, 20, 20 , 25, 21, 57,  വയസ്സുളള പുരുഷന്‍മ്മാര്‍ 23 , 44 , 56, 30, 82, 22, 32, 32, 43, 23, 22, 47, വയസ്സുളള സ്ത്രീകള്‍ 9, 15, 10, 5, 11 വയസ്സുളള കുട്ടികള്‍

ബേഡഡുക്ക പഞ്ചായത്തിലെ 22, 26, 28 വയസ്സുളള പുരുഷന്‍മ്മാര്‍

ചെങ്കള പഞ്ചായത്തിലെ 28 , 27 വയസ്സുളള പുരുഷന്‍മ്മാര്‍  29 കാരി

മധൂര്‍ പഞ്ചായത്തിലെ 34 , 34, 37,  25,   വയസ്സുളള പുരുഷന്‍മ്മാര്‍ 26 കാരി  

കുമ്പള പഞ്ചായത്തിലെ  26 കാരന്‍

ചെമ്മനാട് പഞ്ചായത്തിലെ 25 കാരി 19 ,22, 55, 55, 34,   വയസ്സുളള പുരുഷന്‍മ്മാര്‍ 39 വയസ്സുളള സ്ത്രീകള്‍

മൊഗ്രാല്‍ പുത്തൂര്‍  പഞ്ചായത്തിലെ 5 വയസ്സുളള കുട്ടി 55, 29,  വയസ്സുളള സ്ത്രീകള്‍ 67 കാരന്‍

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 30 കാരന്‍ 10 വയസ്സുളള കുട്ടി 40 കാരി

അജാനൂര്‍ പഞ്ചായത്തിലെ 57 , 19, 60, 37 ,34, 36, 35, 29, വയസ്സുളള പുരുഷന്‍മ്മാര്‍ 46, 27, 32, 54 വയസ്സുളള സ്ത്രീകള്‍  13 വയസ്സുളള കുട്ടി  34 കാരി

കോടോം ബെളൂര്‍ പഞ്ചായത്തിലെ  24 കാരന്‍

ദേലംപാടി പഞ്ചായത്തിലെ 42 കാരന്‍

പടന്ന പഞ്ചായത്തിലെ 19 കാരന്‍

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ  28 കാരന്‍

ചെറുവത്തൂര്‍ പഞ്ചായത്തിലെ  1, 3 വയസ്സുളള കുട്ടികള്‍ 25 , 56, വയസ്സുളള സ്ത്രീകള്‍  63 കാരന്‍

കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ  40 കാരി

പിലിക്കോട് പഞ്ചായത്തിലെ 17, 31, 34, 17 വയസ്സുളള പുരുഷന്‍മ്മാര്‍

പനത്തടി പഞ്ചായത്തിലെ  42, 47 വയസ്സുളള പുരുഷന്‍മ്മാര്‍  

ബദിയഡുക്ക പഞ്ചായത്തിലെ  30 കാരി 24 കാരന്‍ 62

ഉദുമ പഞ്ചായത്തിലെ  48, 20 വയസ്സുളള പുരുഷന്‍മ്മാര്‍ 60 , 30 വയസ്സുളള സ്ത്രീകള്‍

പൈവളിഗെ പഞ്ചായത്തിലെ  31 കാരന്‍

വിദേശം

കാഞ്ഞങ്ങാട് നഗരസഭയിലെ 37 കാരന്‍( ദുബായ്)

കുറ്റിക്കോല്‍ പഞ്ചായത്തിലെ 25 കാരന്‍ ( ഷാര്‍ജ)

ഇതരസംസ്ഥാനം

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ  25 കാരന്‍ ( ഉത്തരാഖണ്ഡ്)

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:    

കാസര്‍ഗോഡ് നഗരസഭ -32, അജാനൂര്‍ -14, തൃക്കരിപ്പൂര്‍ -10, ചെമ്മനാട് - ഏഴ്, ചെങ്കള - ആറ്, മധൂര്‍ - ആറ്, കാഞ്ഞങ്ങാട് നഗരസഭ, ചെറുവത്തൂര്‍ - അഞ്ച് വീതം, മൊഗ്രാല്‍പുത്തൂര്‍, പിലിക്കോട്, ഉദുമ - നാല് വീതം, ബേഡഡുക്ക, പുല്ലൂര്‍-പെരിയ, ബദിയടുക്ക - മൂന്നു വീതം, പള്ളിക്കര, പടന്ന, പനത്തടി - രണ്ട് വീതം, കുമ്പള, കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി, പൈവളികെ, ദേലമ്പാടി, കുറ്റിക്കോല്‍ - ഒന്നുവീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇന്നലെ രോഗം  സ്ഥിരീകരിച്ചവരുടെ എണ്ണം

47 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി

കോവിഡ് ചികിത്സയില്‍ ഉണ്ടായിരുന്ന 47 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി. ഇന്നലെ രോഗം ഭേദമായതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാസര്‍കോട് നഗരസഭയില്‍  നിന്നുള്ളവരാണ്. കാറഡുക്കയില്‍ നിന്ന് ഒരാള്‍, കാസര്‍കോടു നിന്ന് 10, തൃക്കരിപ്പൂരില്‍ നിന്ന് 2, ഉദുമയില്‍ നിന്ന് 3, കാഞ്ഞങ്ങാട് നിന്ന് 1,പള്ളിക്കരയില്‍ നിന്ന് 5,നീലേശ്വരത്തു നിന്ന് 2, പയ്യന്നൂരില്‍ നിന്ന് (കണ്ണൂര്‍ ജില്ല ) 1, മഞ്ചേശ്വരത്തു നിന്ന് 6, വൊര്‍ക്കാടിയില്‍ നിന്ന് 3, അജാനൂരില്‍ നിന്ന് 7,കയ്യൂര്‍-ചീമേനിയില്‍ നിന്ന് 1,മധൂരില്‍ നിന്ന് 1, മംഗല്‍പ്പാടിയില്‍ നിന്ന് 4, എന്നിങ്ങനെയാണ് പഞ്ചായത്തടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്.