ഓണം ഫെയറുകള്‍ക്ക് ജില്ലയില്‍ തുടക്കമായി

post

വയനാട് : സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് ജില്ലയില്‍ തുടക്കമായി. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും പൊതുജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ജില്ലാ ഫെയര്‍ വഴി ലഭ്യമാവും. ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച്ച കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സി.കെ ശശീന്ദ്രന്‍ എം. എല്‍.എ നിര്‍വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുകണ്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, കേരള സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷന്‍ അംഗം എം വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

ആഗസ്റ്റ് 30 വരെയാണ് ജില്ലാതല ഓണം ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാതല ഫെയറുകള്‍ക്ക് പുറമേ താലൂക്ക് തലത്തില്‍ മിനി ഫെയറുകള്‍ 26 മുതല്‍ ആരംഭിക്കും. കൂടാതെ ജില്ലയിലെ മുഴുവന്‍ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ ഓണം ഫെയറുകളായും പ്രവര്‍ത്തിക്കും. ജില്ലാ ഫെയറിലെ വിലനിരക്ക് ഇപ്രകാരമാണ്. ചെറുപയര്‍  38.50, ഉഴുന്ന്  34.50, കടല വലുത് 23, വന്‍പയര്‍ 24, തുവര പരിപ്പ് 34, മുളക്  39, മല്ലി 39, ശബരി വെളിച്ചെണ്ണ 46 (500 ഗ്രാം),പഞ്ചസാര 23.50,കുറുവ അരി 25 , മാവേലി മട്ട അരി 24, ജയ അരി 25, മാവേലി പച്ച അരി 23,  കൂടാതെ  ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറികളും ജില്ലാ ഫെയറില്‍ ലഭ്യമാണ്.