ശാസ്ത്രസാഹിത്യ പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്രസാഹിത്യ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. 2025-ൽ പ്രസിദ്ധീകരിച്ചതും ജനങ്ങളിൽ ശാസ്ത്രബോധം വളർത്താൻ സഹായിക്കുന്നതും അന്വേഷണാത്മകവുമായ രചനകളാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ബാലശാസ്ത്രസാഹിത്യം, ജനപ്രിയ ശാസ്ത്രസാഹിത്യം, ഗഹനമായ ശാസ്ത്രസാഹിത്യം, ശാസ്ത്ര പത്രപ്രവർത്തന പുരസ്കാരം, ശാസ്ത്രഗ്രന്ഥം - മലയാള പരിഭാഷ എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാർഡ്. ഓരോ വിഭാഗത്തിലെയും പുരസ്കാര ജേതാവിന് 50,000 രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവ നൽകും. അപേക്ഷാഫോം www.kscste.kerala.gov.in ൽ ലഭ്യമാണ്. നിർദിഷ്ട ഫോമും അനുബന്ധ രേഖകളും ഡയറക്ടർ, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം - 695 004 വിലാസത്തിൽ സമർപ്പിക്കണം. അവസാന തീയതി നവംബർ 10 വൈകിട്ട് അഞ്ച് മണി. ഫോൺ: 0471-2548244.








