ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട് : ഇന്നലെ (ആഗസ്റ്റ് 21) ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 95 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒമ്പത് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 27 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5354 പേര്‍

വീടുകളില്‍  4456  പേരും സ്ഥാപനങ്ങളില്‍ 898 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5354 പേരാണ്. പുതിയതായി 738 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1159 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു.  520 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 403 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 109 പേരെ  ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 196 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

3772 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 507 പേര്‍ വിദേശത്ത് നിന്നെത്തിയവരും 361 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 2904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 2791 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 30 ആയി.