വൈദ്യുതി താരിഫ് കരട്: കൺസൾട്ടേഷൻ സെപ്റ്റംബർ 29, 30ന്
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മൾട്ടി ഇയർ താരിഫ് റെഗുലേഷൻസ്, 2026ന്റെ കരടിന്മേലുള്ള കൺസൾട്ടേഷൻ പ്രോസസ് സെപ്റ്റംബർ 29, 30 തീയതികളിൽ ഹൈബ്രിഡ് രീതിയിൽ നടക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ സെപ്റ്റംബർ 18 വൈകിട്ട് അഞ്ചിനകം https://registration.kserc.sbs മുഖേന രജിസ്റ്റർ ചെയ്യണം. നേരിട്ടോ ഓൺലൈനായോ പങ്കെടുക്കുന്നതിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ ഫോമിൽ രേഖപ്പെടുത്തണം. വിവരങ്ങൾക്ക് : www.erckerala.org, 0471-2735544.








