കോവിഡ് 19: ജില്ലയില്‍ 925 പേര്‍ ചികിത്സയില്‍

post

പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 925 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ (ഓഗസ്റ്റ് 15) ജില്ലയില്‍ 74 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 35737 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 34161 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്നലെ 96 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 313 സാമ്പിളുകൾ അയച്ചു. 3120 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 2177 പേർ രോഗമുക്തി നേടി. ഇനി 775 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 98737 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്നലെ മാത്രം 1170 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 11985 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847