കാലവര്‍ഷം: സംശയ നിവാരണത്തിനായി വിളിക്കാം

post

പത്തനംതിട്ട: കാലവര്‍ഷവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പരുകളില്‍ ജനങ്ങള്‍ക്ക് വിളിക്കാമെന്ന് ജില്ലാ കളക്ടര്‍ പി. ബി. നൂഹ് അറിയിച്ചു. 0468-2322515, 1077 (ടോള്‍ഫ്രീ), 8547705557, 8547715558, 8547724440, 8547715024, 8547724243, 8547711140, 8547725445, 8547729816, 8547733132. 

പമ്പാ ഡാമിന്റെ ആറ് ഷട്ടറുകള്‍ തുറന്നു

ജില്ലയിലെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്യുന്ന അതിശക്തമായ മഴയുടെ അളവ് കണക്കിലെടുത്തും, നിലവില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓഗസ്റ്റ് ഒന്‍പതിന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും പമ്പാ ഡാമിന് റെഡ് അലര്‍ട്ട് നല്‍കാതെ രാവിലെ 11 ന് ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി. സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.