കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

post

ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ,  ചേര്‍ത്തല നഗരസഭ വാര്‍ഡ് 22, 24, ആലപ്പുഴ നഗരസഭയിലെ വാര്‍ഡ് 22, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, പാണാവള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, തുടങ്ങിയ വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. 

ഈ വാര്‍ഡുകളില്‍ കോവിഡ് പോസിറ്റീവ് രോഗികളും, രോഗികളുടെ പ്രൈമറി സെക്കണ്ടറി കോണ്‍ടാക്റ്റുകളും ഉള്ളതായുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെനെ തുടര്‍ന്നാണ് ഈ വാര്‍ഡുകള്‍ കണ്ടൈന്‍ മെന്റ് സോണായ് പ്രഖ്യാപിച്ചത്.

അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 18, വീയപുരം വാര്‍ഡ് നമ്പര്‍ 9, മണ്ണഞ്ചേരി  3, 20 എന്നി വാര്‍ഡുകള്‍,  ഭരണിക്കാവ് വാര്‍ഡ് നമ്പര്‍ 12, കൃഷ്ണപുരം വാര്‍ഡ് നമ്പര്‍ 1 എന്നിവ കണ്ടൈന്‍ മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. കോവിഡ് രോഗവ്യാപനം ഈ പ്രദേശങ്ങളില്‍ നിയന്ത്രണവിധേയം ആയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.