ജില്ലയില്‍ 53 പേര്‍ക്കു കൂടി കോവിഡ്

post

49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

18 പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്നലെ (28.07.20) 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും വന്നവരാണ്. 18 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 454 ആയി. ഇതില്‍ 269 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 184 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 176 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട സമ്പര്‍ക്കത്തിലുള്ള ഏഴു പേര്‍- ബീനാച്ചി സ്വദേശികള്‍ (20 കാരനും 20 കാരിയും), ചെതലയം സ്വദേശി (3), അമ്പലവയല്‍ സ്വദേശികള്‍ (35, 27, 12, 4), വാളാട് മരണാനന്തര- വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് സമ്പര്‍ക്കത്തിലുള്ള 42 പേര്‍ - 40 തവിഞ്ഞാല്‍ വാളാട് സ്വദേശികളും ഒരു നല്ലൂര്‍നാട് സ്വദേശി(30)യും മാനന്തവാടി പിലാക്കാവ് സ്വദേശി(12)യും എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വാളാട് സമ്പര്‍ക്ക രോഗികളില്‍ 24 പുരുഷന്മാരും 18 സ്ത്രീകളും. 

പുറത്ത് നിന്ന് വന്ന് പോസിറ്റീവായവര്‍

ജൂലൈ 18 ന് ശ്രീനഗറില്‍ നിന്നുവന്ന പൂതാടി സ്വദേശി (35), ജൂലൈ 11 ന് ബാംഗ്ലൂരില്‍ നിന്നുവന്ന പടിഞ്ഞാറത്തറ സ്വദേശി (28), ജൂണ്‍ 29 ന് സൗദിയില്‍ നിന്നു വന്ന കുപ്പാടിത്തറ സ്വദേശി (32), കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി പിലാക്കാവ് സ്വദേശി (40) എന്നിവരാണ് ഇന്നലെ പുറത്തുനിന്ന് വന്ന് പോസിറ്റീവായത്.

രോഗമുക്തി നേടിയവര്‍ 

പൊഴുതന (32),  മുണ്ടക്കുറ്റി (35, 38), മാനന്തവാടി (38, 30, 32, 20), മൂപ്പൈനാട് (7,1) തൊണ്ടര്‍നാട് (65), പള്ളിക്കുന്ന് (30), വേലിയമ്പം (34),  കമ്പളക്കാട് (15),  ചെന്നലോട് (27), തൃക്കൈപ്പറ്റ (19, 16), പേരിയ (38), അരംപറ്റകുന്ന് (32) സ്വദേശികളായ 18 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.

246 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (28.07) പുതുതായി നിരീക്ഷണത്തിലായത് 246 പേരാണ്. 360 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2697 പേര്‍. ഇന്ന് വന്ന 34 പേര്‍ ഉള്‍പ്പെടെ 166 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്നലെ 89 പേരുടെ സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്കയച്ച 14488 സാമ്പിളുകളില്‍ 13477 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 13023 നെഗറ്റീവും 454 പോസിറ്റീവുമാണ്.