ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്

post

പത്തനംതിട്ട : കാലവര്‍ഷത്തോട് അനുബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ജൂലൈ 29ന് ബുധനാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ അളവില്‍ ശക്തമായ മഴ പെയ്യുവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആവശ്യമായ ജാഗ്രത പുലര്‍ത്തേണ്ടതും കാറ്റ്,മഴ ,ഇടിമിന്നല്‍ എന്നിവ മൂലമുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനായി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

ജില്ലാതല, താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍ ചുവടെ ചേര്‍ക്കുന്നു. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ -0468-2322515, 9188297112, ജില്ലാ കളക്ടറേറ്റ് -0468-2222515, 1.താലൂക്ക് ഓഫീസ് അടൂര്‍ -04734-224826, 2.താലൂക്ക് ഓഫീസ് കോഴഞ്ചേരി-0468-2222221, 3.താലൂക്ക് ഓഫീസ് കോന്നി -0468-2240087, 4.താലൂക്ക് ഓഫീസ് റാന്നി-04735-227442, 5.താലൂക്ക് ഓഫീസ് മല്ലപ്പള്ളി -0469-2682293, 6.താലൂക്ക് ഓഫീസ് തിരുവല്ല-0469-2601303. 

ജാഗ്രതാ നിര്‍ദ്ദേശം

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട അടക്കമുള്ള തെക്കന്‍ ജില്ലകളില്‍  ജൂലൈ 29(ബുധന്‍) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും മണിയാര്‍ ബാരേജിലേക്കുള്ള നീരൊഴുക്ക് ശക്തമാകുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നു. മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ജൂലൈ 29, 30 തീയതികളില്‍ ഏതുസമയത്തും മണിയാര്‍ ബാരേജിന്റെ 5 ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ മുതല്‍ 100 സെന്റീ മീറ്റര്‍ വരെ ഉയര്‍ത്തേണ്ടതായി വന്നേക്കാം. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 30 സെന്റീ മീറ്റര്‍ മുതല്‍ 180 സെന്റീ മീറ്റര്‍വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. മേല്‍ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.