സര്‍വജന സ്‌കൂള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു മാതൃക :പ്രഫ. സി. രവീന്ദ്രനാഥ്

post

ത്തേരി: സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂള്‍ എല്ലാ പ്രതിസന്ധികള്‍ക്കിടയിലും വന്‍ വിജയം കരസ്ഥമാക്കിയതില്‍  വളരെയധികം സന്തോഷമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. മന:സാന്നിധ്യത്തോടെ നാം ചെയ്യേണ്ട കടമകള്‍ എല്ലാം കൃത്യമായി മനസ്സിലാക്കി ചെയ്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ,  അദ്ധ്യാപകരും ,പി .ടി .എ . യും , എല്ലാവിധ പിന്തുണയും നല്‍കിയ പൊതു ജനങ്ങളും , ജനപ്രതിനിധികളും കേരളത്തിന്ന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ബത്തേരി സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ VHSE ,ഹയര്‍ സെക്കണ്ടറി , SSLC വിഭാഗങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കാനായി പി.ടി.എ സംഘടിപ്പിച്ച വിജയ രഥം 2020   ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  ബഹു. വിദ്യഭ്യാസ മന്ത്രി. കോ വിഡ് 19 മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ ബഹു.ജില്ലാ കളക്ടര്‍ ഡോ. അഥീല അബ്ദുള്ള  I A S മുഖ്യ പ്രഭാഷണം നടത്തി. മുഖ്യാതിഥിയായിരുന്ന സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എംഎല്‍എ  ഐ.സി. ബാലകൃഷ്ണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി. എന്‍ .സാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി വികസനകാര്യ സ്ഥിരം കമ്മിറ്റി  ചെയര്‍മാന്‍  സി.കെ. സഹദേവന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വല്‍സ ജോസ് , മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷിഫാനത്ത് , ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  സനല്‍ കുമാര്‍, പ്രിന്‍സിപ്പാള്‍  പി.എ.അബ്ദുള്‍ നാസര്‍ ,വൈസ് പ്രിന്‍സിപ്പാള്‍ എന്‍.സി ജോര്‍ജ്ജ്, വി എച്ച് എസ് ഇ  പ്രിന്‍സിപ്പാള്‍ ബിജി ജേക്കബ് , ബിജു എം.ടി , സുഭാംഗ് കെ. പി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി ടി എ പ്രസിഡന്റ് അബ്ദുള്‍ അസീസ് മാടാല സ്വാഗതം പറഞ്ഞ ചടത്തിന് സ്റ്റാഫ് സെക്രട്ടറി തോമസ് വി.വി.  നന്ദി രേഖപ്പെടുത്തി.