ജില്ലയിലെ 20 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ 2630 കിടക്കകള്‍ സജ്ജമായി

post

വയനാട് : ജില്ലയില്‍ 20 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി 2630 കിടക്കകള്‍ ഇതിനകം സജ്ജീകരിച്ചു. മൂന്ന് സി.എഫ്.എല്‍.ടി.സികളില്‍ ഉദ്യോഗസ്ഥരുടെ വിന്യാസം പൂര്‍ത്തിയായി. 10 ഡോക്ടര്‍മാര്‍, 16 സ്റ്റാഫ് നേഴ്സ്, 3 ഫാര്‍മസിസ്റ്റ്, 10 ഗ്രേഡ് 2 ജീവനക്കാര്‍ എന്നിങ്ങനെയാണ് മൂന്ന് സി.എഫ്.എല്‍.ടി.സികളിലായി നിയമിച്ചത്. 5819 കിടക്കകളുടെ സൗകര്യത്തില്‍ 54 കേന്ദ്രങ്ങള്‍ സി.എഫ്.എല്‍.ടി.സികളാക്കുന്നതിന് ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ കോവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിക്കു കീഴിലുള്ള മാനന്തവാടി വയനാട് സ്‌ക്വയര്‍  സി.എഫ്.എല്‍.ടി.സിയിലും ദ്വാരക പാസ്റ്ററല്‍ സെന്ററിലുമാണ് ഇപ്പോള്‍ രോഗികളെ ചികിത്സിക്കുന്നത്. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ 30 രോഗികളെയും വയനാട് സ്‌ക്വയറില്‍ 70 രോഗികളെയും കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്.സജ്ജമായ നല്ലൂര്‍നാട് എം.ആര്‍.എസില്‍ നാല് ഡോക്ടര്‍മാരെയും ഏഴ് നേഴ്സ്മാരെയും ആറ് ഗ്രേഡ് 2 ജീവനക്കാരെയും ഒരു ഫാര്‍മസിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്. ഇവിടെ 144 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്.

രോഗികളുടെ ആധിക്യം കൂടുന്നതനുസരിച്ച് മറ്റു കേന്ദ്രങ്ങളിലും ചികിത്സ നല്‍കി തുടങ്ങും. ഈ കേന്ദ്രങ്ങളില്‍ ആവശ്യത്തിനുള്ള ജീവനക്കാരെയും നിയമിക്കും. മാനന്തവാടി താലൂക്കിലെ മറ്റ് സി.എഫ്.എല്‍.ടി.സി കേന്ദ്രങ്ങളായ മാനന്തവാടി ഗവ.കോളേജില്‍ 100 കിടക്കകളും കാട്ടിക്കുളം കമ്മ്യൂണിറ്റി ഹാളില്‍ 80, മക്കിയാട് റിട്രീറ്റ് സെന്ററില്‍ 100, മാനന്തവാടി മേരിമാതാ കോളേജില്‍ 50, തലപ്പുഴ പ്രീ മെട്രിക് ഹോസ്റ്റലില്‍ 60 കിടക്കകളുമാണ് ഒരുക്കിയിരിക്കുന്നത്.

ബത്തേരി താലൂക്കില്‍ സെന്റ്മേരീസ് എച്ച്.എസ്.എസില്‍ 130 കിടക്കകളും, ബത്തേരി ഡയറ്റില്‍ 100, അധ്യാപക ഭവനില്‍ 82, കല്ലൂര്‍ എം.ആര്‍.എസില്‍ 210, പുല്‍പ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ 69 കിടക്കകളും ഒരുക്കിയിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ പൂക്കോട് നവോദയ വിദ്യാലയത്തില്‍ 480 കിടക്കകളും വെറ്ററിനറി യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ 290, കല്‍പ്പറ്റ ആയുര്‍വ്വേദ ആശുപത്രിയില്‍ 40, കണിയാമ്പറ്റ എം.ആര്‍.എസില്‍ 325, മേപ്പാടി പോളിടെക്നിക് ഗേള്‍സ് ഹോസ്റ്റലില്‍ 50, മേപ്പാടി പോളിടെക്നിക് ബോയ്സ് ഹോസ്റ്റലില്‍ 100 കിടക്കകളും കോട്ടത്തറ ്രൈടബല്‍ ഹോസ്റ്റലില്‍ 60 കിടക്കകളും ഒരുക്കിയിട്ടുണ്ട്.