തോട്ടപ്പള്ളി പൊഴി ആഴം കൂട്ടല്‍ പൂര്‍ത്തിയായി

post

ആലപ്പുഴ : നാല് മാസം ലക്ഷ്യം വച്ച്  മേയ് അവസാനം തുടങ്ങിയ തോട്ടപ്പള്ളി പൊഴി ആഴം കൂട്ടല്‍ രണ്ട് മാസം കൊണ്ട് പൂര്‍ത്തിയായി. ജലവിഭവ വകുപ്പ് മന്ത്രി  കെ. കൃഷ്ണന്‍ കുട്ടി ഇന്ന് വൈകിട്ട് സ്ഥലം സന്ദര്‍ശിച്ച്  അവലോകനം നടത്തി.  ജില്ലാകലക്ടര്‍ എ അലക്‌സാണ്ടര്‍,   ചീഫ് എന്‍ജിനിയര്‍ ഡി.ബിജു,  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അരുണ്‍ കെ ജേക്കബ് എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.ജലവിഭവ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി  യുദ്ധ കാല അടിസ്ഥാനത്തില്‍  രാപകല്‍ ഭേദമന്യേ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പൊഴി മുറിക്കല്‍ നടന്നത്.  

 കോവിഡ് കാലത്ത് ഇത്രയേറെ പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് ഈ നേട്ടം കൈവരിച്ചതിന് മന്ത്രി ഉദ്യോഗസ്ഥരെ അനുമോദിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേപ്രകാരം സര്‍ക്കാരിന്റെ ഉയര്‍ന്ന ഉദ്യോസ്ഥരായ ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി  തുടങ്ങിയവര്‍ നിരന്തരം  ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ ആലപ്പുഴ ജലസേചന ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അരുണ്‍ ജേക്കബിനും  സഹപ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്കിയിരുന്നു. യന്ത്രങ്ങളും ഉപകരണങ്ങളും കൃത്യമായി ലഭിക്കാനും ധനസഹായം ലഭ്യമാക്കാനും ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു.