കോവിഡിനെ തടയാനൊരു കൈത്താങ്ങ്: സഹായം അഭ്യര്‍ത്ഥിച്ച് ജില്ല ഭരണകൂടം

post

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുന്നതിലേക്ക് ജനങ്ങളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സഹായം തേടി ജില്ല ഭരണകൂടം. ജില്ലയില്‍ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കാവശ്യമായ സാധനങ്ങളാണ് പൊതു ജനങ്ങളില്‍  നിന്നും സംഭരിക്കുക.  രോഗ വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ അടിയന്തിരമായി കൂടുതല്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമാക്കുന്നത്. ഇവിടേയ്ക്കാവശ്യമായ മെത്ത, ബെഡ് ഷീറ്റ്, തലയണ, തലയണ കവര്‍, ടവല്‍, സ്റ്റീല്‍/ ഗ്ലാസ് പ്ലേറ്റ്, ഇലക്ട്രിക് ഫാന്‍, സ്പൂണ്‍, ജഗ്, ബക്കറ്റ്, മഗ്, സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍, ബിന്നുകള്‍, ബ്ലാങ്കറ്റ്, കസേര, ബെഞ്ച്, സാനിറ്ററി പാഡ്, ഡയപ്പര്‍, പേപ്പര്‍, പേന, മാസ്‌ക്, മെഴുകുതിരി, സര്‍ജിക്കല്‍ മാസ്‌ക്ക്, പി.പി.ഇ. കിറ്റ്, റെഫ്രജറേറ്റര്‍, എമര്‍ജെന്‍സി ലാമ്പ്, ഫയര്‍ എക്സിന്‍ഗ്വിഷര്‍, കുടിവെള്ളം, ആംബുലന്‍സ്, സന്നദ്ധ സേവകര്‍ക്ക് താമസിക്കാനുള്ള മുറികള്‍, വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവയാണ് പൊതുജനങ്ങളില്‍ നിന്നും സംഭരിക്കുന്നത്.

 ജില്ലയിലെ വിവിധ താലൂക്ക് ഓഫീസുകളിലും ജില്ല കളക്ടറേറ്റിലും കളക്ഷന്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്.  കളക്ഷന്‍ സെന്ററുകളിലെത്തി ഇവ കൈമാറാം. ഇന്‍സ്പെക്ഷന്‍ വിഭാഗം സീനിയര്‍ സൂപ്രണ്ട് എസ്. സജീവനും താലൂക്കുകളില്‍ തഹസില്‍ദാര്‍മാര്‍ക്കുമാണ് കളക്ഷന്‍ സെന്ററുകളുടെ ചുമതല. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മതല്‍ 5മണി വരെയാണ് കളക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം. വിശദവിവരത്തിന് ഫോണ്‍: കളക്ടറേറ്റ് 0477 2239040, ചേര്‍ത്തല 0478 2813103, അമ്പലപ്പുഴ 0477 2253771, കുട്ടനാട് 0477 2702221, കാര്‍ത്തികപ്പള്ളി 0479 2412797, മാവേലിക്കര 0479 2302216, ചെങ്ങന്നൂര്‍ 0479 2452334.