മാതൃസ്പര്‍ശം ടെലികൗണ്‍സലിംഗ് പദ്ധതിക്ക് തുടക്കമായി

post

പാലക്കാട്: ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ്-19 കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മാതൃസ്പര്‍ശം ടെലികൗണ്‍സലിംഗ് പദ്ധതിക്ക് തുടക്കമായി. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരെ പൂര്‍ണ്ണ ആരോഗ്യ നിലയിലേക്ക് എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഗര്‍ഭകാല പരിചരണത്തിനു, പ്രസവാനന്തര ആരോഗ്യ പരിപാലനത്തിനു വേണ്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും ഡോക്ടര്‍മാര്‍ ഫോണ്‍ മുഖേന നല്‍കും. ആര്‍ത്തവ സംബന്ധമായ സ്ത്രീരോഗങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലഭിക്കും. ജില്ലയിലെ പ്രശസ്തരായ ആയൂര്‍വ്വേദ സ്ത്രീരോഗ വിദഗ്ധര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ഷിബു അറിയിച്ചു. ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ ; ഡോ. എം.എ അസ്മാബി -9074436148, ഡോ.മഞ്ജുഷ മുരളി- 8075147125, ഡോ.അപര്‍ണ്ണ എസ്.നായര്‍ -7560929211, ഡോ.ടി.ആര്‍ ആതിര- 9633768244