ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി വിതരണം ചെയ്ത് കനറാ ബാങ്ക്

post

വയനാട് : ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ 115ാം സ്ഥാപന ദിനത്തോടനുബന്ധിച്ച്   ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി 8 ടിവി സെറ്റുകള്‍ കൂടി വിതരണം ചെയ്തു. ടിവി സെറ്റുകളുടെ വിതരണോദ്ഘാടനം കളക്ടറേറ്റില്‍ അസിസ്റ്റന്റ് കളക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ് എസ്.കെ.എം.ജെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.കെ അനില്‍കുമാറിനു നല്‍കി നിര്‍വഹിച്ചു. .ഡി. എം  മുഹമ്മദ് യൂസഫ്,  ലീഡ്ബാങ്ക് മാനേജര്‍ ജി. വിനോദ് , കനറാ ബാങ്ക് മാനേജര്‍  കെ.ആര്‍ രോഹിത് കിരണ്‍, ടി.കെ സോഫി, കെ. ജെ ജിനു,  അരുണ്‍ ടി. ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങളായ വേങ്ങൂര്‍  സാംസ്‌കാരിക നിലയം, ഇടവക താന്നിയാട്ട് കതിര്‍ കുടുംബശ്രീ ഹാള്‍, മാനന്തവാടി വട്ടറകുന്നു അങ്കണവാടിയിലെ പ്രാദേശിക പാഠശാല, അട്ടമല എരട്ട കുണ്ട് കോളനി, പുല്‍പള്ളി മീനംകൊല്ലി അംഗനവാടി, പുല്‍പള്ളി  വിജയ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനി, നൂല്‍പ്പുഴ പഞ്ചായത്തിലെ പുത്തൂര്‍ കോളനിയിലെ രാജീവ് ഗാന്ധി ആശ്രമ വിദ്യാലയത്തിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി തുടങ്ങിയവര്‍ക്കായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെച്ച് നടന്ന ചടങ്ങുകളില്‍ ടിവി സെറ്റുകള്‍ വിതരണം ചെയ്തു.