ബിആര്‍സികള്‍ വഴി വിതരണം ചെയ്യുന്ന ടെലിവിഷന്‍ സെറ്റുകളുടെ ബ്ലോക്ക് തല വിതരണ ഉദ്ഘാടനം

post

പത്തനംതിട്ട:  ഓണ്‍ലൈന്‍ പഠനസൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ബിആര്‍സികള്‍ വഴി വിതരണം ചെയ്യുന്ന  ടെലിവിഷന്‍ സെറ്റുകളുടെ ബ്ലോക്ക് തല വിതരണ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക്തല ഉദ്ഘാടനം ഇലന്തൂര്‍ അംബേദ്കര്‍ കോളനിയിലും, കോയിപ്രം ബ്ലോക്കിന്റെ ഉദ്ഘാടനം പുല്ലാട് ബിആര്‍സിയിലും എംഎല്‍എ നിര്‍വഹിച്ചു.

പത്തനംതിട്ട, കോഴഞ്ചേരി, പുല്ലാട്, ആറന്മുള ബിആര്‍സികള്‍  മുഖേന 40 ഓളം ടെലിവിഷനുകളാണ് പൊതുഇടങ്ങളില്‍ സ്ഥാപിക്കുന്നതിന് ആറന്മുള മണ്ഡലത്തില്‍ വിതരണം ചെയ്തത്. ഇതുകൂടാതെ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ ടിവി ചലഞ്ച് ഏറ്റെടുത്ത് ജില്ലയിലെ സംരംഭകര്‍ സ്പോണ്‍സര്‍ ചെയ്ത 10 ടെലിവിഷനുകള്‍

വ്യവസായ വകുപ്പ് എംഎല്‍എയ്ക്ക് കൈമാറി. ബിആര്‍സികള്‍ നല്‍കിയ ലിസ്റ്റില്‍ നിന്ന് ഇവയും വിതരണം ചെയ്തു.

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കൃഷ്ണകുമാര്‍, കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി  കിഴക്കേടത്ത്, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍സി ക്രിസ്റ്റഫര്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുകുന്ദന്‍

വാര്‍ഡ് മെമ്പര്‍മാരായ അനില്‍ കുമാര്‍, ഷിബു കുന്നപ്പുഴ, ഷെറിന്‍ തുടങ്ങിയ ജനപ്രതിനിധികള്‍, എഇഒ അനില, കോഴഞ്ചേരി ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ ബിജു .വി നായര്‍, ബിപിഒ ഷിഹാബുദ്ദീന്‍, ഇന്‍ഡസ്ട്രിയല്‍ മാനേജര്‍മാരായ ഹരി, ജോണ്‍ സാം തുടങ്ങിയവരും എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്നു.